Monday, May 6, 2024
Uncategorized

ചരക്ക് കയറ്റിവന്ന വാഹനം കാറിലിടിച്ച് മാണി സി. കാപ്പന്റെ പേഴ്‌സണല്‍ സ്റ്റാഫ് മരിച്ചു

ഏറ്റുമാനൂര്‍ വാഹനാപകടത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫ് മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബിയാണ് (24) മരിച്ചത്.               ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴി ഏറ്റുമാനൂര്‍ ബൈപാസില്‍ വച്ചാണ് അപകടം സംഭവിച്ചത്. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റിവന്ന എയ്‌സ് കാറിന്റെ പിന്‍സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംസ്‌കാരം പിന്നീട്.