Sunday, May 5, 2024
EntertainmentkeralaNews

ഈശോയും കള്ളനും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി

തിരുവനന്തപുരം : നവാഗതനായ കിഷോര്‍ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറ്റൊരു സംവിധായകനായ ടോം ഇമ്മട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ‘ഈശോയും കള്ളനും’ എന്നാണ് ചിത്രത്തിന്റെ പേര്. ടോം ഇമ്മട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സംവിധായകന്‍ തന്നെ കഥയെഴുതി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മിറര്‍ റോക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് ഗോപുവാണ്. ടോം ഇമ്മട്ടിയെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് നിനോയ് വര്‍ഗീസാണ്. വാര്‍ത്ത പ്രചാരണം പി.ശിവപ്രസാദ്.ഒരു മെക്‌സിക്കന്‍ അപാരത, ദി ഗാംബ്ലര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ടോം ഇമ്മട്ടി. 2017 മാര്‍ച്ചില്‍ റിലീസ് ചെയ്ത ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു. നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, ജിനോ ജോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.                                                                                                ചിത്രത്തില്‍ എസ്എഫ് ഐ നേതാവായാണ് ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നുണ്ട്. എഴുപതുകളിലെ കഥാപാത്രമായ കൊച്ചനിയനായും മകന്‍ പോളായും വേഷമിടുന്നത് ടൊവിനോ ആയിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തെ അതിമനോഹരമായി തന്നെ സ്‌ക്രീനില്‍ എത്തിക്കാന്‍ ടോം ഇമ്മട്ടിക്ക് സാധിച്ചിരുന്നു. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനായിരുന്നു ഒരു മെക്സിക്കന്‍ അപാരതയുടെ നിര്‍മ്മാണം.