Wednesday, May 22, 2024
keralaNewsObituary

ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം

കൊച്ചി : കൊച്ചിയില്‍ ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം.ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു35) മരിച്ചത്. വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9 നായിരുന്നു അപകടം നടന്നത്. മനീഷിന്റെ ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. പതിവ് പോലെ ഭാര്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു മനീഷ്. സംസാരത്തിനിടെ പെട്ടന്ന് ഫോണ്‍ കട്ടായി. പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിച്ചു. പരിസരവാസികളെത്തി നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മനീഷ്. ഭാര്യ: മഴുവന്നൂര്‍ നെടുമറ്റത്തില്‍ കവിതമോള്‍. മകള്‍: ആയില്യ.