Tuesday, May 21, 2024
keralaNewspolitics

പി എം ആര്‍ഷോയ്ക്ക് വധശ്രമക്കേസില്‍ ഇടക്കാല ജാമ്യം

കൊച്ചി ; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് വധശ്രമക്കേസില്‍ ഇടക്കാല ജാമ്യം.പരീക്ഷ എഴുതാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നാളെ മുതല്‍ ഓഗസ്റ്റ് 3 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 25000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.ഹാള്‍ ടിക്കറ്റ് നല്‍കിയ സാഹചര്യത്തില്‍ പരീക്ഷ എഴുതട്ടെ എന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ ഹാജര്‍ നില പൂജ്യമായിട്ടും സെമസ്റ്റര്‍ പരീക്ഷയ്ക്ക് ആര്‍ഷോയ്ക്ക് ഹാള്‍ ടിക്കറ്റ് അനുവദിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

മഹാരാജാസ് കോളേജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് ഹാള്‍ ടിക്കറ്റ് അനുവദിച്ചതിന് പിന്നില്‍ എന്നാണ് ആരോപണം. ഹാജര്‍നില പൂജ്യമുള്ള ആര്‍ഷോയ്ക്ക് എങ്ങനെ ഹാള്‍ ടിക്കറ്റ് നല്‍കാനാകും എന്നാണ് ചോദിക്കുന്നത്. നാല്‍പ്പതോളം കേസുകളില്‍ പ്രതിയായ ആര്‍ഷോയ്ക്ക് വ്യാജ രേഖയുണ്ടാക്കിയാണ് ഹാജര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയത് എന്നും പരാതിയിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് പരാതി നല്‍കിയിരിക്കുന്നത്.