Sunday, April 28, 2024
Local NewsNews

എരുമേലി ദേവസ്വം സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

എരുമേലി: എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിലെ  1981 ബാച്ച് SSLC പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. ഫ്രണ്ട്ഷിപ്പ് ഫോർ എവർ  DBHS എരുമേലി പരിപാടി. സ്കൂൾ ഹെഡ്മിസ്ട്രസ്  കെ . മിനി ഉദ്ഘാടനം ചെയ്തു.  എരുമേലി ഗ്രാമ പഞ്ചായത്ത് അംഗവും –  പൂർവ്വ വിദ്യാർത്ഥിയുമായ നാസർ പനച്ചി  അധ്യക്ഷത വഹിച്ചു.   യോഗത്തിൽ  അധ്യാപകരെ ആദരിക്കുകയും ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഗമത്തോട്  അനുബന്ധിച്ച് വിവിധ കലാ – കായിക മത്സരങ്ങളും – ഓണസദ്യയും  നടത്തി. പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികളായ  കെ എസ്‌ രാജൻ.
 ലത.രഘു.എം കെ.സാബു.എം എം, പൊതു പ്രവർത്തകനായ രവീന്ദ്രൻ എരുമേലി, ടീച്ചർ വിജയമ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.