Tuesday, April 30, 2024
keralaNews

 പട്ടയം നൽകണം ;എരുമേലിയിൽ ജനകീയ  റോഡ് ഉപരോധം 24 ന് .

പമ്പാവാലി,എയ്ഞ്ചൽവാലി മേഖലകളിലെ നിവാസികൾക്ക്   പട്ടയം നൽകണമെന്നും, അഞ്ച്  വർഷം മുമ്പ് നൽകിയ പട്ടയത്തിന് കരം സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
എരുമേലിയിൽ ജനകീയ  റോഡ് ഉപരോധം 24 ന് നടക്കും.
കേരള കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി സമിതി പ്രസിഡന്റ്  പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്യും.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി , മാത്യു മഞ്ഞപ്പള്ളിക്കുന്നേൽ,മറിയാമ്മ സണ്ണി,കേരള കർഷക സംരക്ഷണ സമിതി ഭാരവാഹികളായ ബിജു കായപ്ലാക്കൽ, ബിനു നിരപ്പേൽ , ഒ ജെ കുര്യൻ , കെ പി ഗംഗാധരൻ ആചാരി,
ജോൺ കുട്ടി വെൺമാന്തറ എന്നിവർ നേതൃത്വം നൽകും .