Sunday, May 12, 2024
keralaNewsObituary

 യുവതിയെ വീടിനുള്ളില്‍ തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെന്‍സി ഷാജി (26) യാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബന്‍സിയും ഭാര്‍ത്താവ് ജോബിനും നാല് മാസം മുമ്പാണ് ആര്യനാട് പുതുക്കുളങ്ങരയില്‍ വാടകക്ക് താമസം തുടങ്ങിയത്. ഇവര്‍ മാത്രമാണ് വീട്ടിലുള്ളത്. ബന്‍സി ഫിസിയോ തെറാപ്പിസ്റ്റും ജോബിന്‍ കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനുമാണ്. ജോബിന്‍ പതിനൊന്നുമണിയോടെ വീട്ടിലെത്തുകയായിരുന്നു.ഏറെ നേരം വിളിച്ചിട്ടും ബെന്‍സി വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച് ജോബിന്‍ വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയില്‍ ബെന്‍സിയെ തൂങ്ങിയ നിലയിലാണ് കണ്ടത്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.