Friday, May 10, 2024
keralaNews

പാലക്കാട് സ്ത്രീയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി.

പാലക്കാട് വല്ലപ്പുഴയിലെ കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെമ്മംകുഴി കട്ടിക്കുഴി കുളത്തിലാണ് മൃതദേഹം കണ്ടത്. ചെര്‍പ്പുളശ്ശേരി സ്വദേശി തുളസിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തു നിന്നും ചെരിപ്പും മാസ്‌ക്കും പണവും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണോ ആത്മഹത്യയാണോ എന്നതില്‍ വ്യക്തതയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.