Monday, May 20, 2024
keralaNews

ജോണ്‍ ബ്രിട്ടാസും അബ്ദുള്‍ വഹാബും ശിവദാസനും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തില്‍ നിന്ന് ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്ക് സിപിഎം പ്രതിനിധികളായ വി ശിവദാസന്‍ ജോണ്‍ ബ്രിട്ടാസ്, മുസ്ലീംലീഗ് പ്രതിനിധി അബ്ദുല്‍ വഹാബ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് മൂവരും തെരഞ്ഞെടുക്കപ്പെട്ടത്.. തീരുമാനം റിട്ടേണിംഗ് ഓഫീസര്‍ ആയ നിയമസഭാ സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു.