Sunday, May 5, 2024
keralaLocal NewsNews

കാവലാളായി എരുമേലി സെന്റ് തോമസ് സ്കൂളിൽ കുട്ടി പോലിസും : മാതൃകയായി നന്ദനയും.

ഉദ്ഘാടനം മെയ് 20 ന്  

എരുമേലി : വിദ്യാർത്ഥികൾ ഏറെയുള്ള എരുമേലി സെന്റ് തോമസ് സ്കൂളിൽ ഇനി കുട്ടി പോലീസും. സ്കൂളിൽ അനുവദിച്ച സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 20 ന് . ഒപ്പം വഴിയിൽ വീണു കിടന്ന മുക്കാൽ പവൻ സ്വർണ മാല ഉടമയ്ക്ക് നൽകി മാതൃകയായ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നന്ദനയെ ഉദ്ഘാടന ചടങ്ങിൽ അനുമോദിക്കും. 20 ന് രാവിലെ 11 ന് അസംപ്‌ഷൻ ചർച്ച് പാരീഷ് ഹാളിൽ ആണ് ഉദ്ഘാടനം. ജില്ലാ പോലിസ് മേധാവി ഡി ശിൽപ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും. സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതിയുടെ കോട്ടയം ജില്ലാ നോഡൽ ഓഫിസർ ഡിവൈഎസ്പി എം എം ജോസ്, പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫിസർ എം റസീന, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എൻ വി ജയകുമാർ, എരുമേലി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അമൽ രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ആർ ഷാജിമോൻ, വാർഡ് അംഗം പി ഷാനവാസ്‌, എസ്പിസി അസി നോഡൽ ഓഫിസർ ഡി ജയകുമാർ, എരുമേലി എസ് ഐ എം എസ് അനീഷ്, സ്കൂൾ പിടിഎ പ്രസിഡന്റ് ജോസ് ജോർജ്, പ്രിൻസിപ്പൽ ജെ പി സെൻ, ഹെഡ് മാസ്റ്റർ പി ജെ തോമസ്, സിവിൽ പോലിസ് ഓഫിസർ ജെ ഡോണ തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിക്കും. എരുമേലി കെഎസ്ഇബി സെക്ഷൻ ഓഫിസിലെ മീറ്റർ റീഡർ സുബിനാണ് കഴിഞ്ഞ ദിവസം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നന്ദന മൂലം സ്വർണ മാല തിരികെ കിട്ടിയത്. കണ്ണിമലയിൽ സുബിന്റെ ജോലിക്കിടെ വഴിയിൽ നഷ്ടപ്പെട്ട മാല കണ്ടുകിട്ടിയ നന്ദന അയൽവാസിയായ വീട്ടമ്മ മുഖേനെ കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ നന്ദനയെ ജില്ലാ പോലിസ് മേധാവി അനുമോദിക്കും.