Wednesday, May 1, 2024
keralaLocal NewsNews

എരുമേലിയുടെ വികസനത്തെ മുന്നണികള്‍ 30 വര്‍ഷം പിന്നോട്ട് തള്ളി ;എരുമേലിയെ ആദര്‍ശ ഗ്രാമം പദ്ധതിയിലുള്‍പ്പെടും.

ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കവാടമായ എരുമേലി പഞ്ചായത്ത് ഭരിച്ച ഇരുമുന്നണികളും വികസനത്തെ മുപ്പത് വര്‍ഷം പിന്നോട്ട് തള്ളിയതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ നോബിള്‍ മാത്യു പറഞ്ഞു.എരുമേലിയില്‍ ബിജെപി ഈസ്റ്റ് -വെസ്റ്റ് പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അന്വേഷണം അടുക്കുംതോറും ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടുമെന്നാണ്.ആ നെഞ്ചിടിപ്പ് ഉണ്ടായിരിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കരനാണ്.നെഞ്ചിടിപ്പിന്റെ ഈ നാടകം ശിവശങ്കരനെ അറസ്റ്റ് ചെയ്യുന്നതോടുകൂടി സര്‍ക്കാര്‍ തന്നെ രാജി വെച്ച് അവസാനിപ്പിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.വികസനത്തിനായി എരുമേലി കൊതിക്കുകയാണ്.

എരുമേലിയെ ആദര്‍ശ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്രമായ വികസനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എരുമേലി പഞ്ചായത്തിന്റെ വികസനരേഖ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയില്‍വേയും, എക്‌സ്പ്രസ് ഹൈവേ,സംസ്ഥാന പാതകളും അടക്കം എരുമേലി വഴി കടന്നു പോകുന്ന പദ്ധതികളെല്ലാം അട്ടിമറിച്ച ഇരുമുന്നണികള്‍ക്കും എതിരെയുള്ള ജനവികാരം ബിജെപിക്ക് അനുകൂലമായി വരുമെന്നും ബിജെപിയുടെ വന്‍ വിജയത്തിന് അതെല്ലാം വഴിയൊരുക്കുന്ന അദ്ദേഹം പറഞ്ഞു . ബിജെപി എരുമേലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മറ്റി അംഗം ലൂയിസ് ഡേവിഡ് പഞ്ചായത്തിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു . തുടര്‍ന്ന് നടന്ന ചര്‍ച്ച ജില്ലാ സെക്രട്ടറി വി സി അജയകുമാര്‍ കോഡിനേറ്റ് ചെയ്തു. ഈസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സന്തോഷ് പാലമൂട്ടില്‍, ജനറല്‍ സെക്രട്ടറി മോഹന്‍ജി എന്നിവര്‍ സംസാരിച്ചു.