Saturday, April 27, 2024
keralaNews

ശമ്പളപരിഷ്‌കരണം നടത്തണം :എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ നാളെ പ്രതിഷേധ ധര്‍ണ

എരുമേലി:ശമ്പളപരിഷ്‌കരണം അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ നാളെ പ്രതിഷേധ ധര്‍ണ്ണ നടത്തും.ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ധര്‍ണ്ണ ഐഎന്‍ടിയുസി മുണ്ടക്കയം മേഖല ജനറല്‍ സെക്രട്ടറി കെ.കെ ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്യും.പി പി വിജയന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കാന്‍ മുഖ്യപ്രഭാഷണം നടത്തും.ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക,അടിസ്ഥാന ശമ്പളം 700 രൂപയാക്കുക പിഎല്‍സി വിളിച്ചുകൂട്ടുക പെന്‍ഷന്‍ പ്രായം 58 നിന്നും 60 ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് എസ്റ്റേറ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തുന്നത് . യൂണിയന്‍ നേതാക്കളായ അനില്‍ കുമാര്‍, തങ്കച്ചന്‍ , എബനേസര്‍ എന്നിവര്‍ സംസാരിക്കും.എസ്റ്റേറ്റ് യൂണിയന്‍ കണ്‍വീനര്‍ ഏണസ്റ്റ് ചെറുവള്ളി സ്വാഗതവും, കമ്മറ്റി അംഗം ജോബി ഗോപാലന്‍ കൃതജ്ഞതയും പറയും.