Sunday, May 5, 2024
keralaNews

വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കിടന്നുറങ്ങി പോലീസ് കയ്യോടെ പിടികൂടി

കൊല്ലം: പൂട്ടിയിട്ടിരുന്ന വീട്ടില്‍ മോഷണത്തിന് കയറി കിടന്നുറങ്ങിയ മോഷ്ടാവിനെ പോലീസ് വിളിച്ചുണര്‍ത്തി കയ്യോടെ പിടികൂടി.

മോഷ്ടിച്ച സാധനങ്ങളെല്ലാം കൊണ്ടുപോകാനായി പൊതിഞ്ഞു വച്ചതിന് ശേഷമാണ് കള്ളന്‍ കിടന്ന് ഉറങ്ങിയത്. ഒടുവില്‍ വീട്ടുടമയും പോലീസും എത്തി വിളിച്ചപ്പോഴാണ് മോഷ്ടാവ് എഴുന്നേല്‍ക്കുന്നത്. കുണ്ടറ പോലീസ് സ്റ്റേഷന്‍ ആശുപത്രിമുക്ക് തടത്തിവിള വീട്ടില്‍ റിട്ട.ജനറല്‍ വൈ.തരകന്റെ വീട്ടിലാണ് സംഭവം.

പൂട്ടിയിട്ടിരുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തരകന്‍ എത്തുന്നത്. മുന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ ഒരു യുവാവ് അവിടെ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. വീട്ടുടമസ്ഥന്‍ ഉടന്‍ തന്നെ വീടിന് പുറത്തിറങ്ങി

സമീപവാസികളേയും പോലീസിനേയും വിവരം അറിയിച്ചു. പോലീസ് എത്തിയാണ് ഇയാളെ വിളിച്ചുണര്‍ത്തുന്നത്.

വീടിന്റെ അടുക്കള വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മോഷ്ടാവ് പറയുന്നതെന്നും, ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.