Thursday, May 16, 2024
keralaLocal NewsNews

എരുമേലിയിലും ഓപ്പറേഷൻ കുബേര ;റെയ്ഡിൽ ഒരാളെ പിടികൂടി. 

എരുമേലി: ഓപ്പറേഷൻ കുബേരയുടെ ഭാഗമായി എരുമേലിയുടെ  മലയോര മേഖലയിൽ നടത്തിയ റെയ്ഡിൽ ഒരാളെ പോലീസ് പിടികൂടി. മുദ്ര പത്രങ്ങളും,ബാങ്ക് ചെക്കുകളും വാങ്ങി അമിതപലിശയ്ക്ക് പണമിടപാടുകൾ നടത്തുന്നുവെന്ന രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.സംഭവവുമായി ബന്ധപ്പെട്ട് മൂലക്കയം  ഭാഗത്തുള്ള തറയിൽ മലയിൽ വീട്ടിൽ സന്തോഷ് എബ്രഹാമിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ പാല സബ് ജയിലിൽ 22 വരെ റിമാൻഡ് ചെയ്തു.കഴിഞ്ഞ എട്ടാം തീയതി ആയിരുന്നു സംഭവം.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു റെയ്ഡ്. റെയ്ഡിൽ എരുമേലി എസ് എച്ച് ഒ മനോജ് മാത്യു,എസ് ഐ അനീഷ് എം എസ്,അഡീഷണൽ എസ് ഐ മാരായ സുരേഷ് ബാബു,പോൾ മാത്യു, ഡബ്യൂ എസ് സി  പി ഒ ഓമന,സിപിഒ രാജേഷ്, ഗ്രേഡ് എസ്ഐ ബ്രഹ്മ ദാസ്  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.