Monday, April 29, 2024
keralaNews

സ്നേഹസ്പർശം ഫൗണ്ടേഷൻ എരുമേലിയിൽ  പ്രതിഭകളെ  ആദരിച്ചു.

എരുമേലി: തിരുവനന്തപുരം സ്നേഹസ്പർശം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിവിധ തുറകളിൽ വിജയം കൈവരിച്ചവരെ  ആദരിച്ചു.
ശനിയാഴ്ച രാവിലെ 10 മണിക്ക് “എരുമേലി പാലസ്” മീനി ഓഡിറ്റോറിയത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് പ്രശസ്ത സഞ്ചാര സാഹിത്യകാരൻ രവീന്ദ്രൻ എരുമേലി ഉദ്ഘാടനം ചെയ്തപ്പോൾ എരുമേലി ഗ്രാമ പഞ്ചായത്തു മെമ്പർ നാസർ പനച്ചിയിൽ അധ്യക്ഷത വഹിച്ചു. പാച്ചല്ലൂർ സുരേഷ് മാധവ്, ഷംസ് എന്നിവർ സംസാരിച്ചു.
* അവാർഡ് ജേതാക്കൾ
1) നാസർ പനച്ചിയിൽ  (പൊതുപ്രവർത്തനം)
2) ഡോ. അനിലാ.ജി.നായർ (സാംസ്കാരികം)
3) സകാൽ കണമല  (കാർഷികം)
4) ഗ്രേയ്സ് സെബാസ്റ്റ്യൻ ( ജീവകാരുണ്യം)
5) പാച്ചല്ലൂർ സുരേഷ് മാധവ്  (അനാധ സംരക്ഷണം,ജീവകാരുണ്യം)
* ആദരിക്കപ്പെട്ടവർ
1) സുരേഷ് ശിൽപകല
2) സ്വാമി ആശാൻ ഏറ്റുമാനുർ
3) ജോണി മുണ്ടക്കയം
 * കണ്ണൻ (ചികിത്സാ സഹായാർഹൻ)