Monday, May 6, 2024
keralaLocal NewsNewspolitics

എരുമേലിയില്‍ 27-ന് രാഹുല്‍ ഗാന്ധി എത്തും.

പൂഞ്ഞാറില്‍ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. ടോമി കല്ലാനിക്കുവേണ്ടി വോട്ട് ചോദിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നു. അടുത്ത സന്ദര്‍ശനത്തില്‍ ഈ മാസം 27 -നാണ് രാഹുല്‍ എരുമേലിയില്‍ പ്രസംഗിക്കുക.ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പൂഞ്ഞാറില്‍ രാഹുലിന്റെ പ്രചരണ വേദിയായി എരുമേലി തെരഞ്ഞെടുത്തത്.

ഹിന്ദു – മുസ്ലിം മത സാഹോദര്യത്തിന്റെ ഈറ്റില്ലമായ എരുമേലിയിലെ രാഹുലിന്റെ സന്ദര്‍ശനം ഗംഭീരവിജയമാക്കാനൊരുങ്ങുകയാണ് പൂഞ്ഞാറിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.രാഹുലിന്റെ സന്ദര്‍ശനത്തോടെ മണ്ഡലത്തില്‍ നിലവിലുള്ള മേല്‍ക്കൈ വീണ്ടും ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ് നേരത്തേ പൂഞ്ഞാറിലെ പ്രചരണവേദി ഒഴിവാക്കി പൊന്‍കുന്നത്തെ വേദിയിലേയ്ക്ക് പൂഞ്ഞാറിലെ സ്ഥാനാര്‍ഥിയേയും പ്രവര്‍ത്തകരേയും കൂടി എത്തിക്കാന്‍ ആലോചന ഉണ്ടായിരുന്നെങ്കിലും ശബരിമല തീര്‍ത്ഥാടനത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായ എരുമേലി സന്ദര്‍ശിക്കുന്നതിന് രാഹുലും താല്‍പര്യം കാണിക്കുകയായിരുന്നു. അതോടെ ഇന്നത്തെ പൊന്‍കുന്നം വേദിയില്‍നിന്നും പൂഞ്ഞാറിനെ ഒഴിവാക്കി.