Friday, April 26, 2024
Local NewsNews

എരുമേലി പേട്ടതുള്ളല്‍ – ചന്ദനക്കുടം- മകരവിളക്ക് അവലോകനയോഗം നാളെ വ്യാഴം

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പേട്ടതുള്ളല്‍, മകരവിളക്ക് എന്നീ ചടങ്ങുകളുടെ നടത്തിപ്പ് സംബന്ധിച്ചും, അനുബന്ധ ചന്ദനക്കുട ഘോഷയാത്ര ക്രമീകരണം സംബന്ധിച്ചും ആവശ്യമായ മുന്നൊരുക്ക ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിന് നാളെ ഉച്ചകഴിഞ്ഞ് നാല് മണിക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. പോലീസ്, റവന്യൂ, ദേവസ്വം ബോര്‍ഡ്, ഗ്രാമപഞ്ചായത്ത്, അയ്യപ്പസേവാസമാജം, വ്യാപാരി വ്യവസായികള്‍, ജമാഅത്ത് കമ്മറ്റി തുടങ്ങി ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ പങ്കെടുക്കുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു.