Saturday, May 4, 2024
keralaNewsObituary

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, പത്ത് വയസുകാരന്‍ മരിച്ചു

മലപ്പുറം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് വയസുകാരന്‍ മരിച്ചു. കര്‍ണാടക സെയ്താപൂര്‍ സ്വദേശി സുമിത് പാണ്ഡെ ആണ് മരിച്ചത്.ശബരിമല ദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.