Friday, April 26, 2024
Local NewsNews

വനിത ക്ഷേമത്തിനും – ശുചിത്വത്തിനും മുന്‍തൂക്കം നല്‍കി എരുമേലി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് : എരുമേലിക്ക് പുതിയ പഞ്ചായത്ത് ഓഫീസ്

എരുമേലി: എരുമേലിക്ക് പുതിയ പഞ്ചായത്ത് ഓഫീസ് , വനിത ക്ഷേമം ,ശുചിത്വം, തൊഴിലുറപ്പ് , സാമൂഹ്യ സുരക്ഷ ക്ഷേമ പെന്‍ഷന്‍ തുടങ്ങിയതടക്കം വിവിധ വികസന – ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന എരുമേലി ഗ്രാമപഞ്ചായത്തിന്റെ 2023 – 24 കരട് ബഡ്ജറ്റ് എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിശ്രീ സാബു അവതരിപ്പിച്ചു. 43, 25,97,135 രൂപ വരവും , 42, 30,86000 രൂപ ചിലവും, 95, 17, 137 രൂപ ബാക്കി വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.ലൈഫ് ഭവനപദ്ധതി, ആദ്രം മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം , കാര്‍ഷിക മേഖല, മൃഗസംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, കലയും – സംസ്‌കാരവും, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, ദാരിദ്രലഘൂകരണം, കുടിവെള്ളം, എന്നിവയ്ക്കാണ് ഈ വര്‍ഷം ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കൃഷി, ക്ഷേമം, വികസനം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷിതത്വം തുടങ്ങിയ മേഖലയില്‍ ക്രിയാത്മകമായ പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ്.സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി കുടംബശ്രീ പ്രവര്‍ത്തകരുടെ സജീവമായ പങ്കാളിത്തത്തോടെ സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ഈ ഭരണസമിതി ലക്ഷ്യമിടുന്നു.കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിലൂടെ കാര്‍ഷികരംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യമിടുന്നത്. കൈവരിക്കുന്നതിനാണ്. സംസ്‌കരിക്കുന്നതിനും ബോധവല്‍ക്കരണത്തിലൂടെ പ്ലാസ്റ്റിക് ഉപയോഗം ഒരു പരിധി വരെ കുറവ് ചെയ്ത് പ്ലാസ്റ്റിക് മുക്ത പഞ്ചായത്താക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്നു.                                                                                     വകയിരുത്തലുകള്‍ വരവ്, ചിലവ്, നീക്കിയിരിപ്പ്

എരുമേലി ഗ്രാമപഞ്ചയാത്തിലെ പദ്ധതി – വിഹിതം പൊതു വിഹിതം 3,56,80000 , ജനറല്‍ വിഭാഗം ഗ്രാന്റായി 2,80,20000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. റോഡ് മെയിന്റനന്‍സ് ഗ്രാന്റായി 2 കോടി 18 ലക്ഷത്തി അറുപത്തയ്യായിരം, ഗ്രാന്റായി 2 കോടി 80 ലക്ഷത്തി രൂപയും , റോഡ് ഇതര മെയിന്റനന്‍സ് ഗ്രാന്റായി 1 കോടി 50 ലക്ഷത്തി ഇരുത്തെണ്ണായിരം രൂപ പ്രതീക്ഷിക്കുന്നു. ധനകാര്യ കമ്മിഷന്‍ ഗ്രാന്റായി ഒന്നൊര കോടി രൂപയും , പട്ടികജാതി വികസനത്തിന് 2 കോടി 71 ലക്ഷത്തി ഇരുപത്തയ്യായിരം, പട്ടികവര്‍ഗ്ഗ വികസനത്തിന് 31 ലക്ഷത്തി എണ്‍പത്തിയേഴായിരം രൂപയും പ്രതീക്ഷിക്കുന്നു. ഉല്പാദന മേഖലക്കായി മൂന്ന് കോടി നാല്പ്പത്തി രണ്ട് ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരം രൂപയും , പശ്ചാത്തല മേഖലയ്ക്ക് 1 കോടി’ എണ്‍പത്തിയാറ് ലക്ഷത്തി മുപ്പത്തേഴായിരം ശുചിത്വത്തിനായി 3 കോടി 56 ലക്ഷത്തി എണ്‍പത്തിയയ്യായിരം രൂപയും വകയിരുത്തുന്നു. വനിതാ ക്ഷേമത്തിനായി 5 കോടി അറുപത് ലക്ഷം രൂപയും ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് 2 കോടി എണ്‍പത് ലക്ഷത്തി ഇരുപത്തിമൂവായിരം രൂപയും വകയിരുത്തുന്നു. ദേശീയ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ 5 കോടി രൂപയും വിവിധ സാമൂഹ്യസുരക്ഷ ക്ഷേമ പെന്‍ഷകളിലൂടെ 11 കോടി രൂപയും ചെലവഴിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

                   ബഡ്ജറ്റ് സംഗ്രഹം
മുന്‍ ബാക്കി – 7394637 രൂപ.
നികുതി വരുമാനം – 15500000/
നികുതിയേതര വരുമാനം – 6129500 രൂപ.
ജനറല്‍ പര്‍പ്പസ് ഗ്രാന്റ് –
28020000 രൂപ .
ഗ്രാന്റുകള്‍, വാര്‍ഷിക പദ്ധതി വായ്പ –
375553000 രൂപ.                                                                                                                                           

                 വരവ് ചിലവ് ……
ആകെ വരവുകള്‍ – 432597137 രൂപ .
ആകെ ചെലവുകള്‍ – 423086000 രൂപ
നീക്കി ബാക്കി – 9511137  രൂപ 

വികസനം ……
പഞ്ചായത്തിന്റെ ചിരകാല സ്വപ്നമായ പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം. സ്ഥലം വാങ്ങി നിര്‍മ്മിക്കുന്നതിന് 4 കോടി വകയിരുത്തുന്നു. ഇതില്‍ 3 കോടി രൂപ kurdfc ല്‍ നിന്നും വായ്പ പ്രതീക്ഷിക്കുന്നു. കൂടാതെ ഇതിനായി എം പി, എം എല്‍ എ ഫണ്ടും പ്രതീക്ഷിക്കുന്നു.റോഡ് വികസനത്തിനായി 1 കോടി മുപ്പത് ലക്ഷം രൂപയും റോഡ് നവീകരണത്തിന് 72 ലക്ഷം രൂപയും വകയിരുത്തുന്നു. കൂടാതെ വൃദ്ധസദനം പൂര്‍ത്തികരിച്ച് പ്രവര്‍ത്തനയോഗ്യമാക്കല്‍, അഴുതമുന്നി നടപ്പാലം നിര്‍മ്മാണം എന്നിവയും ലക്ഷ്യമിടുന്നു. ദാരിദ്രനിര്‍മ്മാര്‍ജനം
ലക്ഷ്യമാക്കി mgnregs വിഭാഗത്തിന് 5 കോടി വകയിരുന്നു.എരുമേലി ടൗണ്‍ മാലിന്യമുക്ത ആയി പ്രഖ്യാപിക്കുന്നതിന് ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി ഫിക്കല്‍ സ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 4 കോടി പ്രതീക്ഷിക്കുന്നു. മുക്കൂട്ടുതറ ഷോപ്പിംഗ് കോപ്ലക്‌സ് എം ബസ് സ്റ്റാന്റിനായി 1 കോടി രൂപ വകയിരുത്തുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാര്‍ട് അംഗന്‍വാടികള്‍, കേന്ദ്രാവിഷ്‌കൃത ഫണ്ടും തൊഴിലുറപ്പ് പദ്ധതി വിഹിതവും ഉപയോഗപ്പെടുത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു.                                                                                                                പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം …..                           പഞ്ചായത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകളില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളുടെ നവീകരണങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ കുടംബങ്ങള്‍ക്ക് പശു വളര്‍ത്തല്‍, വീട് മെയിന്റനന്‍സ്, കട്ടില്‍, മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, അഭ്യസ്തവിദ്യരായ വിദ്യാര്‍ത്ഥിക്കള്‍ക്കായി സൗജന്യ പി എസ് സി കോച്ചിംഗ് എന്നിവയ്ക്കായി 2 കോടി രൂപ വകയിരുത്തുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ കുടംബങ്ങള്‍ക്കായി സൗജന്യ നിരക്കില്‍ കുടിവെള്ള ടാങ്ക് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.5.5 കോടി രൂപ സേവന മേഖലക്ക് .
ചേനപ്പാടി മാവേലി പഞ്ചായത്ത് നല്‍കുന്നതാണ്. എല്ലാ വാര്‍ഡുകളിലും വയോജന ക്ലബുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും ഉദ്ദേശിക്കുന്നു.

കാര്‍ഷികമേഖല                                                                                      കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനു കൃഷി ലാഭകരമാക്കുന്നതിനും പരമാവധി സബ്‌സിഡി നല്‍കി പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം ആധുനിക കൃഷി രീതികള്‍ കര്‍ഷകര്‍ക്ക് പരിചയപെടുത്തി കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. വന്യമൃഗ ശല്യം സ്വീകരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

 കാര്‍ഷിക പദ്ധതികള്‍
കുരുമുളക് കൃഷി,വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗം, പ്ലാവിന്‍ വിതരണം,ജൈവവളം, തുരിശ്,കുമ്മായ വിതരണം
സമഗ്ര പുരയിട കൃഷി, തരിശ് പുരയിട കൃഷി,  പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി 2 കോടി രൂപ വകയിരുത്തുന്നു.

മൃഗ സംരക്ഷണം, ക്ഷീരവികസനം
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, കാലിതൊഴുത്ത് നവീകരണം, കുന്നുകുട്ടി പരിപാലനം എന്നിവയ്ക്കായി 1 കോടി 9700 രൂപ വകയിരുത്തുന്നു.കൂടാതെ കിടാരി വിതരണത്തിന് 5 ലക്ഷം രൂപയും വകയിരുത്തുന്നു.                                                                                                                                                                                            ടൂറിസം മേഖല                                                                                                      എരുമേലിയുടെ ടൂറിസം സാധ്യത മുന്നില്‍ കണ്ടെത്തി സായഹ്ന പാര്‍ക്ക്‌, പുതുതായി നിര്‍മ്മിക്കുന്ന ചെക്ക് ഡാം വിപണന കേന്ദ്രവും ബോട്ടിംഗ് സൗകര്യവും ഏര്‍പ്പെടുവാന്‍ ആഗ്രഹിക്കുന്നു. പാതയോരത്ത് വയോജന പാര്‍ക്ക് നിര്‍മ്മിക്കുന്നതിനും , എരുമേലിയുടെ പൗരാണിക തീര്‍ഥാടന ടൂറിസം വിവരം അടങ്ങിയ ഡാറ്റാ കളക്ഷന്‍,വനാര്‍ത്തികളില്‍ എക്കോ പാര്‍ക്ക് എന്നിവയും ലക്ഷ്യമിടുന്നു. അതോടൊപ്പം എരുമേലിയുടെ കിഴക്കന്‍ മേഖലയില്‍ എക്കോ ടൂറിസം ലക്ഷ്യമിടുന്നു. 

ആരോഗ്യ മേഖല ….                                                                                                     
ആരോഗ്യ മേഖലയില്‍ സി എച്ച് സി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ക്ക് മരുന്നു വാങ്ങുന്നതിനും പാലിയേറ്റീവ് പരിചരണം ആവശ്യമായി വരുന്ന രോഗികള്‍ക്ക് അവരുടെ ഭവനങ്ങളില്‍ എത്തി പരിചരണം നല്‍കുന്നതിനും രോഗികളുടെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി വാട്ടര്‍ ബെഡ്, വോക്കര്‍ വീല്‍ച്ചെയര്‍, ബി പി അപ്പാരറ്റസ് എന്നിവ സൗജന്യമായി നല്‍കുന്നതിനും ലക്ഷ്യമിടുന്നു. ആയതിലേയ്ക്ക് 38 ലക്ഷം രൂപ വകയിരുത്തുന്നു. വയോജനങ്ങള്‍ക്ക് മാസത്തില്‍ ഒരു ദിവസം തരത്തില്‍ നടപ്പാക്കുന്നതിലേക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നത്.              വനിതാ വികസനം                                                                                                    23 വാര്‍ഡുകളിലേയും സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന വിധത്തില്‍ വരുമാനദായക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നു. എല്‍ ഇ ഡി ബല്‍ബ് നിര്‍മ്മാണത്തിനുള്ള സ്വയം തൊഴില്‍ പരിശീലനത്തിന് പ്രോത്സാഹനം നല്‍കുന്നതാണ്.ക്ലാസ്സ് മുതലുള്ള എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും സൗജന്യമായി മെനസ്ട്രല്‍ കപ്പ് വിതരണം ചെയ്യുന്ന ഒരു നൂതന പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. ആവശ്യമായ ബോധവല്‍ക്കരണവും ഇതോടൊപ്പം നടത്താന്‍ ഉദ്ദേശിക്കുന്നു. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും
വ്യക്തിപരം എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ ഗ്രാമപ്രദേശത്ത് ചെയ്യുന്നു. യാത്രകളില്‍ എല്ലാ സുരക്ഷിതവും ഉത്തരവാദിത്ത്വവുമുള്ളതുമായ ഒരു താമസ സൗകര്യം കണ്ടെത്താന്‍ സ്ത്രീകള്‍ ബുദ്ധിമുട്ടുന്നു. ഇത്‌ മനസിലാക്കികൊണ്ട് നിലവിലുള്ള ഷീ ഹോസ്റ്റല്‍ പുതുക്കി പണിത് 20 പേര്‍ക്ക് താമസിക്കുന്നതി 35 ലക്ഷം രൂപ വകയിരുത്തുന്നു.

യുവജനക്ഷേമം
എരുമേലി ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെയും യുവാക്കളുടെയും മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഒരു പൊതു കളിസ്ഥലം നിര്‍മ്മിക്കുവാന്‍ പഞ്ചായത്ത് ഫണ്ടും ആവശ്യമെങ്കില്‍ വായ്പയും ഉപയോഗപ്പെടുത്തി വാങ്ങുന്നതിന് ലക്ഷ്യമിടുന്നു.

ഡ്ജറ്റിൻ മേലുള്ള ചർച്ച നാളെ നടക്കും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എസ് കൃഷ്ണകുമാർ , വികസന കാര്യ ചെയർ പേഴ്സൺ മറിയാമ്മ ജോസഫ് , ക്ഷേമകാര്യം ചെയര്‍മാന്‍ എ.ആര്‍ .രാജപ്പന്‍ നായര്‍ ,ആരോഗ്യ – വിദ്യാഭ്യാസ കാര്യ ചെയർ പേഴ്സൺ ലിസി സജി,പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് മറ്റ് പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.