Tuesday, May 7, 2024
Local NewsNews

എരുമേലി ചന്ദനക്കുടത്തിന് കൊടിയേറി

എരുമേലി: എരുമേലി പേട്ട തുള്ളലിന് മുന്നോടിയായി നടത്തുന്ന എരുമേലി ചന്ദനക്കുടത്തിന് ഇന്ന് കൊടിയേറി. വൈകിട്ട് 6.30 ന് പള്ളിയങ്കണത്തില്‍ ജമാത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ് കൊടിയേറ്റി. പരിപാടിയില്‍ ജമാത്ത് സെക്രട്ടറി സി എ എ കരീം, വി പി അബ്ദുള്‍ കരീം, സിയു അബ്ദുള്‍ കരീം, നിസാര്‍ പ്ലാമൂട്ടില്‍, അന്‍സാരി പാടിയ്ക്കല്‍, ഫൈസല്‍ മാവുങ്കല്‍ പുരയിടം, അജ്മല്‍ അഷറഫ്, നൗഷാദ് കുറുങ്കാട്ടില്‍, നാസര്‍ പനച്ചി, നൈസാം പി അഷറഫ്, സലിം കണ്ണംങ്കര, അഡ്വ. പി എച്ച് ഷാജഹാന്‍, മിധുലാജ് പുത്തന്‍വീട് എന്നിവര്‍ പങ്കെടുത്തു . ഇതിന്റെ പത്താംനാള്‍ ജനുവരി 11 ന് ചന്ദനക്കുടവും, 12 ന് എരുമേലി പേട്ടതുള്ളലും നടക്കും.