Tuesday, May 7, 2024
Uncategorized

വിവാദത്തിന് മുമ്പ് ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച ബിജെപി നേതാക്കള്‍ നടത്തി

കണ്ണൂര്‍: റബര്‍ വില കൂട്ടിയാല്‍ ബിജെപിയെ സഹായിക്കുമെന്ന താമരശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് മുമ്പ് മാര്‍ ജോസഫ് പാപ്ലനിയെ ബിജെപി നേതാക്കള്‍ തലശേരി ബിഷപ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവാഴ്ച നടന്ന ചര്‍ച്ചയില്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. തലശേരി ബിഷപ് ഹൗസില്‍ നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ ബിജെപി ജില്ലാ പ്രസിഡന്റ് പുറത്ത്വിട്ടു.              റബര്‍ വിലയിടിവ് അടക്കമുള്ള ആശങ്കകള്‍ പങ്കുവച്ചെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ തോമസ്, ജനറല്‍ സെക്രട്ടറി, ജോസ് എ വണ്‍, ലുയിസ്, എന്നി നേതാക്കളാണ് ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു.കുടിയേറ്റ ജനതയുടെ ആശങ്ക അദ്ദേഹം തങ്ങളെ അറിയിക്കുകയും, കര്‍ഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സര്‍ക്കാരിനെയും തങ്ങള്‍ പിന്തുണക്കും അതില്‍ രാഷ്ട്രീയം നോക്കാതെ, നിലകൊള്ളുമെന്ന് വ്യക്തമാക്കിയതായും നേതാക്കള്‍ പറഞ്ഞു. റബറിന് 300 രൂപ ആക്കണം എന്ന പിതാവിന്റെ ആവശ്യം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും, കര്‍ഷകരുടെ ആശങ്ക ഗൗരവമായി കാണുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്, എന്‍ ഹരിദാസ് അറിയിച്ചു