Wednesday, April 24, 2024
EntertainmentindiakeralaNews

ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം

രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം നടന്നതായി പരാതി. ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരവധി സ്വര്‍ണാഭരണങ്ങളും രത്നങ്ങളുമാണ് ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്. തെയ്നാമ്പേട്ട് പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്.ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന മൂന്ന് പേരെ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ട്. ഐശ്വര്യ തന്നെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്ന സ്ഥലം ജോലിക്കാര്‍ക്ക് അറിയാമായിരുന്നു. ഇവരെ മൂന്ന് പേരെയും സംശയമുണ്ടെന്ന്് ഐശ്വര്യ നല്‍കിയ പരാതിയില്‍ പറയുന്നു. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. അറുപത് പവനോളം ആഭരണങ്ങള്‍ നഷ്ടമായെന്നാണ് പരാതി. 2019 ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്കര്‍ മൂന്ന് പ്രാവശ്യം മാറ്റിയിരുന്നു. ഈ ലോക്കറിന്റെ താക്കോല്‍ ഐശ്വര്യയുടെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്.ഫെബ്രുവരി 10 ന് ലോക്കര്‍ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായതായി മനസ്സിലായത്. 18 വര്‍ഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പരാതിയില്‍ പറയുന്നു.