Saturday, April 20, 2024
keralaNewspolitics

ഒന്നാം ലാവ്ലിന്‍ എന്തെങ്കിലുമാകണ്ടെ വിഡി സതീശനെ പരിഹസിച്ച് എം വി ഗോവിന്ദന്‍

ദില്ലി : രണ്ടാം എസ്എന്‍സി ലാവ്ലിനാണ് എഐ ക്യാമറ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടി നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിന് ആകണമെങ്കില്‍ ഒന്നാം ലാവ്ലിന്‍ എന്തെങ്കിലും ആകണ്ടേ…. ഒന്നാം ലാവലിന് എന്ത് സംഭവിച്ചു…… അതിന് സതീശന്‍ മറുപടി പറയട്ടെ എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാല്‍ സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്തത് എന്തെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. എല്ലാ കരാറും പരിശോധിക്കട്ടെ, ഒന്നും മറച്ചുവയ്ക്കാനില്ല. സിപിഎമ്മിന് അഴിമതി നടത്തേണ്ട ആവശ്യമില്ല. ആരെയും അഴിമതി നടത്താന്‍ അനുവദിക്കുകയുമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.