Monday, April 29, 2024
keralaNews

എരുമേലിയില്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം നാളെ

എരുമേലി:ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം നാളെ 11 മണിയ്ക്ക്.യുഡിഎഫിന് പിന്തുണ നല്‍കിയ സ്വതന്ത്ര അംഗമായ വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ് എതിരെയാണ് ഭരണ കക്ഷിയായ എല്‍ഡിഎഫ് അവിശ്വാസവുമായി രംഗത്തെത്തിയിരിക്കുന്നത്.23 വാര്‍ഡുകളുള്ള എരുമേലി ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രന്‍ അടക്കം ഉള്‍പ്പെടെ 12 പേരുടെ പിന്തുണ ലഭിച്ചിട്ടും കോണ്‍ഗ്രസിന് ഭരണത്തില്‍ കയറാന്‍ കഴിഞ്ഞില്ല.പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഒരു വനിതാ അംഗം ചെയ്ത വോട്ട് അസാധുവായതാണ് ഭരണം നഷ്ടപ്പെടാന്‍ കാരണമായത്.എന്നാല്‍ ആറുമാസത്തിനുശേഷം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തതില്‍ കോണ്‍ഗ്രസിന്റെ വാര്‍ഡംഗം എത്താതിരുന്നതിനെ തുടര്‍ന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ വൈസ് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് പ്രമേയവുമായി രംഗത്തെത്തിയിരിക്കുന്നത്.