Friday, May 3, 2024
indiaNewsObituary

ഹൈദരാബാദ് പീഡനക്കേസ് പ്രതിയെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുമെന്ന് തെലങ്കാന മന്ത്രി

ഹൈദരാബാദ്: ഹൈദരാബാദില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ എന്‍കൌണ്ടറില്‍ വകവരുത്തുമെന്ന് തെലങ്കാന             തൊഴില്‍ മന്ത്രി. ഹൈദരാബാദിലെ സൈദാബാദില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രി മല്ല റെഡ്ഡിയുടെ മറുപടി. സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദില്‍ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം                           കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍ ഇയാള്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.
ബലാത്സംഗക്കേസ് പ്രതിയെ ഏറ്റുമുട്ടലില്‍ വധിക്കുമെന്ന തരത്തില്‍ തിങ്കളാഴ്ച മല്‍ക്കാജ്ഗിരി എംപിയും തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റുമായ രേവന്ത് റെഡ്ഡിയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ട്. ക്രൂര പീഡനത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്.