Wednesday, May 15, 2024
keralaNews

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വാവാ സുരേഷിന് പരുക്ക്

തിരുവനന്തപുരം :കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് വാവാ സുരേഷിന് പരുക്കേറ്റു. തട്ടത്തുമലയില്‍ വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.