Wednesday, May 15, 2024
indiaNewspolitics

കടുത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊള്ളൂ, മറുപടി നല്‍കാന്‍ അനുവദിക്കണം: പ്രധാനമന്ത്രി മോഡി

പ്രതിപക്ഷത്തോട് കടുത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പക്ഷെ മറുപടി നല്‍കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നും മോഡി. പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാ എം പിമാരും എല്ലാ പാര്‍ട്ടികളും ഏറ്റവും പ്രയാസമുള്ളതും പരുഷമേറിയതുമായി ചോദ്യങ്ങള്‍ ചോദിച്ചുകൊള്ളൂ. പക്ഷെ സര്‍ക്കാരിന് മറുപടി നല്‍കാന്‍ അച്ചടക്കമുള്ള സാഹചര്യം കൂടി ഒരുക്കണം- പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റ് ഹൌസ് കോംപ്ലക്സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളിലെ വിശ്വാസം വര്‍ദ്ദിപ്പിക്കുകയും വികസനത്തെ ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു. മണ്‍സൂണ്‍ സെഷനെ സര്‍ക്കാര്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീര്‍ത്തും ക്രിയാത്മകമായ രീതിയിലായിരിക്കണം ചര്‍ച്ച നടക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

 

 

മണ്‍സൂണ്‍ സെഷന് മുന്നോടിയായി നടന്ന സര്‍വ്വ കക്ഷി യോഗത്തിലും പ്രധാനമന്ത്രി എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടിരുന്നു. ബഹളമയമായ സാഹചര്യത്തില്‍ ആരോഗ്യപരമായ ചര്‍ച്ച പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.