Saturday, April 27, 2024
Local NewsNews

മൂക്കന്‍പെട്ടിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

മൂക്കന്‍പെട്ടി: പുലിയിറങ്ങി ഭീതിയിലായ കീരിത്തോട് പ്രദേശത്തെ ജനങ്ങള്‍ക്ക് ഭീക്ഷണിയായി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആനക്കൂട്ടം ഇറങ്ങിയത്. പരിസരവാസികള്‍ ശബദം കേട്ട് ഇറങ്ങിയപ്പോള്‍ ആനക്കൂട്ടത്തിനെ കണ്ടത്. പടക്കം പൊട്ടിച്ച് ആനയെ ഓടിച്ചത്. നിരവധി വാഴാ,തെങ്ങ്, കവുങ്ങ്, കയ്യാല എന്നിവ നശിപ്പിച്ചു. കുര്യന്‍ പൂവത്തുങ്കല്‍, രാജപ്പന്‍ ഇല്ലിക്കല്‍, വി. സി. ജോസഫ് വെച്ചു പടിഞാറേതില്‍, രാജന്‍കൂട്ടി നരിയാനിയ്ക്കല്‍, പ്രദീപ് മഞ്ചക്കുഴിയില്‍ എന്നിവരുടെ കൃഷികളാണ് നശിക്കപ്പെട്ടത്. വനം വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സോളാര്‍ വേലി തകര്‍ത്താണ് ആനകള്‍ കൃഷിയിടത്തില്‍ എത്തുന്നത്.വൈദ്യൂതി ഇല്ലാത്തതിനാല്‍ സോളാര്‍ വേലി പ്രവര്‍ത്തന രഹിതമാണ്. സോളാര്‍ വേലി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ വന്യാ മൃഗങ്ങള്‍ക്ക് നാട്ടിലെത്താന്‍ അ നയാസം കഴിയും. വനം വകുപ്പ് അടിയന്തരമായി സോളാര്‍ വേലി പ്രവര്‍ത്തിപ്പിയ്ക്കണമെന്നും, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രദേശം സന്ദര്‍ശിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍ ആവശ്യപ്പെട്ടു.