Wednesday, May 8, 2024
Local NewsNews

നാടിനെ ഇളക്കിമറിച്ച് ഗജവീരന്മാരുടെ അകമ്പടിയില്‍ പി.ആര്‍.ഡി.എസ് ഘോഷയാത്ര

എരുമേലി:അടിമ സന്തതികള്‍ക്ക് വെളിപ്പെട്ട ദൈവമായ പൊയ്കയില്‍ കുമാര ഗുദേവന്റെ ദര്‍ശനങ്ങള്‍ക്ക് സാക്ഷാത്കാരമേകി പി.ആര്‍.ഡി.എസ് ചാരുവേലി ശാഖ പുതുതായി പണി കഴിപ്പിച്ച ആരാധന മന്ദിരത്തിന്റെ സമര്‍പ്പണവും – ഫോട്ടോ പ്രതിഷ്ഠാ കര്‍മ്മവും നടന്നു. ചടങ്ങില്‍ പി.ആര്‍.ഡി.എസ് പ്രസിഡന്റ് വൈ. സദാശിവന്‍ കാര്‍മ്മികത്വം വഹിച്ചു.                                                                             

ഗുരുകുല ഉപശ്രേഷ്ഠന്‍ എം. ഭാസ്‌കരന്‍ ആത്മീയ പ്രഭാഷണം നടത്തി. പൊന്തന്‍പുഴ ജംഗഷനില്‍ നിന്നും അഞ്ച് ഗജവീരന്‍മാരുടെ അകമ്പടിയോടെ നൂറുകണക്കിന് പേര്‍ പങ്കെടുത്ത ഭക്തി ഘോഷയാത്ര പി.ആര്‍.ഡി.എസ് ട്രഷറര്‍ സി.എന്‍ തങ്കച്ചന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

 

 

 

 

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പത്തനംതിട്ട എം പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വൈ. സദാശിവന്‍ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് എന്‍. ജയരാജ് മുഖ്യാതിഥിയായി . ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തി. പി ആര്‍ ഡി എസ് ഹൈ കൗണ്‍സില്‍ അംഗം എ.ആര്‍ ദിവാകരന്‍, ശാഖ ഉപദേഷ്ടാവ് റ്റി.എസ് ഗോപി, മുക്കട ശാഖ ഉപദേഷ്ടാവ് സി.റ്റി മോഹനന്‍, ചാരുവേലി ശാഖ സെക്രട്ടറി പി.ജി രാജു തടത്തില്‍, ജോ. സെക്രട്ടറി രവീന്ദ്രകുമാര്‍ കെ. റ്റി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.