Friday, April 26, 2024
keralaNews

കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ അച്ഛനോട് പോലീസ് അപമര്യാദയായി പെരുമാറി.

ആലുവ: കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ അച്ഛനോട് പോലീസ് അപമര്യാദയായി പെരുമാറി. കാലടിയില്‍ നിന്നും എയര്‍പോര്‍ട്ടിലേയ്ക്ക് പോയി തിരിച്ചു വരുമ്പോഴാണ് മട്ടൂര്‍ ജംഗ്ഷനില്‍ വച്ച് കോട്ടയം സ്വദേശകളായ ശരത്തിനെയും അദ്ദേഹത്തിന്റെ സഹോദരനയെയും മുഖ്യമന്ത്രിയുടെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞത്. മട്ടൂര്‍ ജംഗ്ഷനിലെ മെഡിക്കള്‍ ഷോപ്പില്‍ മരുന്ന് മേടിക്കാന്‍ കയറിയപ്പോഴായിരുന്നു സംഭവം.ഞായറാഴ്ച ആയതിനാല്‍ പല സ്ഥലത്തും മെഡിക്കള്‍ ഷോപ്പ് ഉണ്ടായിരുന്നില്ല. കുട്ടിക്ക് പനി കൂടുതലായിരുന്നു. മാത്രമല്ല, കുട്ടിക്ക് ഫിക്സും ഉണ്ടായിരുന്നു. മരുന്ന് മേടിക്കാന്‍ മെഡിക്കല്‍ ഷോപ്പില്‍ കയറിയതോടെ യുവാക്കളെ പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെഡിക്കല്‍ ഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്നും പോലീസ് ഉദ്യോദസ്ഥന്‍ ഭീഷണി മുഴക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും പോലീസും ജനങ്ങളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുന്നത് പതിവാണ്. മുഖ്യമന്ത്രി വരുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരെ പോലും പോലീസ് തടയുന്നത് പലപ്പോഴും വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. മട്ടൂര്‍ ജംഗ്ഷനില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കണ്‍ട്രോള്‍ റൂമിലും ആലുവ റൂറല്‍ എസ്പി ഓഫീസിലും ശരത്ത് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും ഇമെയില്‍ വഴി പരാതി അയച്ചിട്ടുണ്ട്.