Tuesday, May 7, 2024
keralaNewsUncategorized

കോട്ടയത്ത് ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം

കോട്ടയം: തെള്ളകത്ത് ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. വീട്ടില്‍ നിന്ന് രണ്ടേ കാല്‍ പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു.രണ്ട് പട്ട് സാരിയും കള്ളന്‍ കൊണ്ടുപോയി. സ്ഥലത്തില്ലാതിരുന്ന വീട്ടുകാര്‍ മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.തെള്ളകം മാതാ ആശുപത്രിക്ക് സമീപം ഓള്‍ഡ് എം സി റോഡില്‍ തറപ്പേല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിയായ അലക്സാണ്ടറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അലക്‌സാണ്ടറും കുടുംബവും കട്ടപ്പനയിലുള്ള ബന്ധു വീട്ടിലേക്ക് പോയത്. ദിവസങ്ങള്‍ക്ക് ശേഷം തിരികെ വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടേ കാല്‍ പവന്റെ സ്വര്‍ണ്ണവും വില പിടിപ്പുള്ള രണ്ട് പട്ട് സാരിയും മോഷണം പോയതായി സ്ഥിരീകരിക്കുകയായിരുന്നു. പതിനെട്ടായിരം രൂപ വില വരുന്ന രണ്ട് സാരികളാണ് മോഷണം പോയത്. 19.5 ഗ്രാം സ്വര്‍ണവും നഷ്ടപ്പെട്ടു.