Saturday, May 4, 2024
keralaLocal NewsNews

മുട്ടപ്പള്ളിക്ക് സമീപം  കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.

എരുമേലി: എരുമേലി -പമ്പ തീർത്ഥാടന പാതയിൽ തീർത്ഥാടകർ സഞ്ചരിച്ച കാറും മറ്റൊരു കാറും  കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു.ഇന്ന വൈകിട്ട് ഏഴ് മണിയോടെ മുട്ടപ്പളളി കുട്ടപ്പായിപ്പടിക്ക് സമീപത്തായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന മലപ്പുറം നിലമ്പൂർ സ്വദേശികളായ പ്രയാഗ നാരായണൻ (12),ശ്രുത കീർത്തി (7)ശ്രീഗൗരി (9)സീതാറാം (14) എന്നീ തീർത്ഥാടകർക്കും,എയ്ഞ്ചൽവാലി സ്വദേശി കളായ വെള്ളാപ്പള്ളിയിൽ ജോസഫ് വി ജെ ( 52 ),ഉഷ ജോസഫ് ( 50 ) ,
മിനി രാജേന്ദ്രൻ  48),രമ്യ (24),കാറിന്റെ ഡ്രൈവർ തുലാപ്പള്ളി തോട്ടത്തിൽ സജി ( 45 ) എന്നിവരുൾപ്പെടെ 9 പേർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ   മുക്കൂട്ടുതറ അസീസ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് എരുമേലി എസ് ഐ ശാന്തി കെ ബാബു പറഞ്ഞു.