Sunday, May 5, 2024
keralaNews

എരുമേലി ടൗണിലെ അനധികൃത പാര്‍ക്കിംഗ്;ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ടൗണ്‍.

അനധികൃത പാര്‍ക്കിംഗ് മൂലം ഗതാഗതക്കുരുക്കില്‍ എരുമേലി ടൗണ്‍.പേട്ട മുതല്‍ മുതല്‍ മുണ്ടക്കയം റോഡിലാണ് ഏറ്റവുമധികം അനധികൃത പാര്‍ക്കിംഗ് കടക്കുന്നത്.റോഡിന്റെ ഒരു വശത്ത് ഓട്ടോറിക്ഷയാണെങ്കില്‍ മറുവശത്ത് ഇത് കടകളില്‍ സാധനം വാങ്ങാന്‍ വരുനവരുടെ വാഹനങ്ങളാണ് അനധികൃതമായി പാര്‍ക്ക് ചെയ്യപ്പെടുന്നത്.നടപ്പാതകള്‍ വരെ കയ്യേറിയുള്ള ഈ അനധികൃത പാര്‍ക്കിംഗാണ് എരുമേലി ടൗണിലെ ഗതാഗത കുരുക്കിനും വീര്‍പ്പുമുട്ടലും വഴി ഒരുക്കിയിരിക്കുന്നത്.എരുമേലിയുടെ തീരാശാപമായ ടാക്‌സി സ്റ്റാന്‍ഡ് എന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.ഇത്തരത്തിലൊരു ടാക്‌സി സ്റ്റാന്‍ഡ് ഉണ്ടായിരുന്നുവെങ്കില്‍ ടാക്‌സി വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും വഴിയരികില്‍ പാര്‍ക്ക് ചെയ്യേണ്ടതായ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അത് ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ആശ്വാസം പകരാന്‍ സാധ്യതയുണ്ടായിരുന്നു.
പകല്‍ 11 മണി സമയത്തും വൈകുന്നേരം ആറുമണി സമയത്തും ആണ് ഗതാഗതക്കുരുക്ക് രൂക്ഷമായി കാണപ്പെടുന്നത്. ഈ സമയങ്ങളില്‍ എരുമേലിയില്‍ ഉള്ള പോലീസ് സാന്നിധ്യം തിരക്ക് ഒരുപരിധിവരെ കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്.ഗതാഗതക്കുരുക്ക് മൂലം കാല്‍നടയാത്രക്കാരും അത്യാവശ്യ കാര്യങ്ങള്‍ക്കായി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും വലയുകയാണ്. ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണുക എന്നത് ഇപ്പോള്‍ എരുമേലിയുടെ ആവശ്യമായി മാറിയിരിക്കുന്നു.