Friday, April 19, 2024
keralaNews

എന്റെ കുടുബമാണ് എന്റെ  ഊർജ്ജവും ; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ 

പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ , തളരാതെ കൂടുതൽ ശക്തിയും ഊർജ്ജത്തോടും എന്നെ പിടിച്ചു നിർത്തുന്നത് എന്റെ കുടുബമാണെന്ന് പൂഞ്ഞാർ എൽ ഡി എഫ് സ്ഥാനാർത്ഥി  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കൽ പറഞ്ഞു.ഇതുവരെയുള്ള രാഷ്ട്രീയ
പൊതുപ്രവർത്തനത്തിൽ നന്മകൾ മാത്രമാണ് താൻ ചെയ്തിട്ടുള്ളത് . എല്ലാവരേയും ഒരുപോലെ കാണാനും മാന്യമായ സംസാരവും – പെരുമാറ്റവുമാണ്  തന്റെ ഇതുവരെയുള്ള രാഷ്ട്രീയ  പൊതുപ്രവർത്തന ജീവിതത്തിൽ തന്നെ വളർത്തിയതെന്നും അതിന് കുടുംബത്തിനും – ജനങ്ങൾക്കും തുല്യ പങ്കാളിത്തമാണുള്ളതെന്നും കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു .  എന്നാലും തന്റെ തിരക്കിട്ട ജീവിതത്തിനിടയിൽ, കുടുബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുവാൻ  കിട്ടുന്നില്ലെങ്കിലും പൊതുപ്രവർത്തനത്തിന്
അവരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .  ഭാര്യ  മേരിക്കുട്ടി, മക്കളായ ആന്‍ മിലിയ, അലീഷ എല്‍സ, അലീന മേരി എന്നിവരടങ്ങുന്ന പാരമ്പര്യമുള്ള കുടുംബം  പൂഞ്ഞാറിൽ നിന്നും വിജയിക്കുമെന്ന പൂർണ്ണ പ്രതീക്ഷയിലും  അഭിമാനത്തിലുമാണ് ഇന്ന്  ഈ കുടുംബം .