Thursday, May 2, 2024
Uncategorized

എരുമേലിയിൽ അയ്യപ്പഭക്തരെ പരമ്പരാഗത കാനനപാതയിൽ  തടഞ്ഞു.

എരുമേലി: ശബരിമല തീർത്ഥാടകരുടെ എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ യാത്ര കോയിക്കക്കാവിൽ തടഞ്ഞു. ഇന്ന്  രാവിലെ  എട്ടുമണിയോടെ കർണ്ണാടകയിൽ നിന്നുമെത്തിയ സംഘത്തെയാണ്  പോലീസും – വനം വകുപ്പും ചേർന്ന് തടഞ്ഞത്.13 അംഗ സംഘമാണ് എത്തിയത്. ദേവസ്വം ബോർഡിന്റെ  വെബ്സൈറ്റിലും ചില പത്രങ്ങളിലും കാനനപാത ദേവസ്വംബോർഡ് തുറന്നുവെന്ന് പരസ്യപ്പെടുത്തിയതിന്റെ  അടിസ്ഥാനത്തിലാണ് കർണാടകയിൽ നിന്നുള്ള തീർത്ഥാടക സംഘം എരുമേലിയിലെത്തി  കാനനപാത യാത്ര ചെയ്യാൻ തീരുമാനിച്ചത്. എരുമേലി വഴി നടന്ന്  പേരുർതോട് , ഇരുമ്പൂന്നിക്കര,
വഴി കോയിക്കക്കാവിലെ ത്തിയപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആദ്യം തടഞ്ഞത് .പിന്നീട് പോലീസ് എത്തുകയായിരുന്നു .എന്നാൽ എരുമേലി വഴി നടന്നുവന്ന തീർത്ഥാടകരെ പരമ്പരാഗത കാനനപാത വഴിയുള്ള യാത്ര നിരോധിച്ചതായി ആരും  പറഞ്ഞിരുന്നില്ല.ഇത് അറിയാതെയാണ് തീർഥാടക സംഘം രാവിലെ കോയിക്കക്കാവിലെത്തിയത് .എന്നാൽ പേരുർത്തോട്ടിലോ ഇരുമ്പൂന്നിക്കരയിലോ  പോലീസും ഡ്യൂട്ടിയിൽ ഇല്ല .എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത സംബന്ധിച്ച് അയ്യപ്പഭക്തർക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കണമെന്നും തീർത്ഥാടകർ ആവശ്യപ്പെട്ടു .ശബരിമലയിൽ കാനനപാത തുറന്നുവെന്ന ദേവസ്വം ബോർഡിന്റെ  പ്രഖ്യാപനത്തിൽ വ്യക്തത വരുത്തണമെന്നും എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത സംബന്ധിച്ച് പ്രത്യേകം തീരുമാനമാണ് സർക്കാരും ,  ദേവസ്വം ബോർഡും എടുക്കേണ്ടത്. എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട്  കഴിഞ്ഞ ദിവസം വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ  മാർച്ചും പ്രതിഷേധ ധർണയും നടത്തിയിരുന്നു .