Friday, May 17, 2024
keralaNewsUncategorized

വിജിലന്‍സിലാണ് ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്തത്

തൃശൂര്‍: വിജിലന്‍സില്‍ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവതത്തില്‍ യുവതി അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ വെങ്ങന്നൂര്‍ ആലക്കല്‍ വീട്ടില്‍ രേഷ്മ രാജനാണ് പിടിയിലായത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി വലയിലായത്. ചാവക്കാട് സ്വദേശി ശ്രീദത്തില്‍ നിന്ന് 34,000 രൂപയും ബ്രഹ്‌മകുളം സ്വദേശി ആഷിക്കില്‍ നിന്നും 36,000 രൂപയുമാണ് ജോലി വാഗ്ദാനം നടത്തി രേഷ്മ തട്ടിയെടുത്തത്. ഇരുവരും ഗൂഗിള്‍ പേയിലൂടെയായിരുന്നു രേഷ്മയ്ക്ക് പണം അയച്ചു നല്‍കിയത്. കബളിപ്പിക്കുകയാണെന്ന് മനസ്സിലായതോടെ ഇരുവരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതി പിടിയിലായത്.  സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് കോട്ടയം കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലും രേഷ്മയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ശരിയാക്കി നല്‍കാമമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലും രേഷ്മയ്ക്കെതിരെ കേസ് ഉള്ളതായി പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.