Tuesday, May 7, 2024
keralaNewsUncategorized

എസ്എന്‍ഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു

പത്തനംതിട്ട: അടൂരില്‍ എസ്എന്‍ഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. പെരിങ്ങനാട് 2006 നമ്പര്‍ ശാഖയോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്.ആക്രമണത്തില്‍ പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പുറമെ സമീപത്തെ വീട്ടിലെ ഇരുചക്ര വാഹനവും കത്തിച്ചു. രാധാകൃഷ്ണനോടുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം എസ്എന്‍ഡിപിയുടെ ഗുരുമന്ദിരത്തില്‍ മോഷണ ശ്രമം നടന്നിരുന്നു. മോഷണ ശ്രമം നടത്തിയ ആളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.