Thursday, April 25, 2024
Local NewsNewsUncategorized

ശബരിമല തീർത്ഥാടനം:  എരുമേലിയിൽ എംഎൽഎ ഓഫീസ് 

എരുമേലി : ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ മുഴുവൻ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും, ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ  ഏകോപിപ്പിക്കുന്നതിന് എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് ആരംഭിക്കുമെന്ന്  പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ    അറിയിച്ചു.  ഓഫീസിന്റെ ഉദ്ഘാടനം എരുമേലി സെൻട്രൽ ജംഗ്ഷനിലെ ക്രസന്റ് ബിൽഡിങ്ങിൽ നാളെ  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ- സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.
ഉദ്ഘാടനത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മത നേതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.