ആലപ്പുഴ: ട്രെയിനില്‍ വെച്ച് മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. മണിപ്പാല്‍ സര്‍വകാലാശ്രയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം നടന്നത്. പ്രതി പത്തനംതിട്ട സ്വദേശിയാണെന്നാണ് വിവരം. ഇയാളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിയാണ്. രാജധാനി എക്‌സ്പ്രസില്‍ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍ വെച്ചാണ് സംഭവം നടന്നത്. ഇയാള്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. പത്തനംതിട്ട സ്വദേശിയാണ് പ്രതി. പീഡിപ്പിക്കപ്പെട്ട യുവതി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ ഇവര്‍ക്ക് ഒപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതി നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു. ഇന്നലെ ഭര്‍ത്താവാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്. ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നല്‍കിയെന്ന് സൈനികന്‍ പൊലീസിനോട് പറഞ്ഞു. പീഡിപിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. യുവതി വിഷാദരോഗിയാണ്. ഇവര്‍ ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്. യുവതിയെ പ്രതി ചൂഷണം ചെയ്തുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. പ്രതിയെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും.