Sunday, April 28, 2024
keralaNewsObituary

ഷട്ടിൽ കളിക്കുന്നതിനിടെ വിശ്രമിച്ച എരുമേലി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

സുഹൃത്തുക്കൾക്കൊപ്പം വൈകുന്നേരം പതിവുള്ള ഷട്ടിൽ ബാറ്റ്  കളിക്കുന്നതിനിടെ  വിശ്രമിക്കുകയായിരുന്ന എരുമേലി സ്വദേശിയും  ചാൻസലർ  ബസുടമയും പ്രവാസിയും മുസ്ലിം ലീഗ് നേതാവുമായ എരുമേലി താഴത്തുവൈപ്പിൽ ടി എ ഷംസുദീൻ (59 ) ഹൃദയാഘാതം മൂലം മരിച്ചു.ഇന്ന്  വൈകുന്നേരം സബർബൻ ഗ്രൗണ്ടിൽ വെച്ചാണ് സംഭവം. ക്ഷീണമുണ്ടായതിനെ തുടർന്ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ:ജൂജി (ദുബായ്  മക്കൾ: അബ്ന,അബദ്. മരുമകൻ: ആഷിക് തൊടുപുഴ (എല്ലാവരും വിദേശത്താണ് ). ഖബറടക്കകം പിന്നീട് നടക്കും.