Wednesday, May 8, 2024
keralaNews

വയനാട് ബത്തേരിയില്‍ ഭീതി പടര്‍ത്തിയ കടുവയെ കൂട്ടിലാക്കി വനം വകുപ്പ്

വയനാട് ബത്തേരി വാകേരി കക്കടംകുന്നില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി ഇന്ന് 12 മണിയോടെയാണ് കടുവ കൂട്ടിലായത്. ഇന്നലെ കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഏദന്‍ വാലി എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചിരുന്നു.14 വയസ് പ്രായമുള്ള പെണ്‍കടുവയാണ് കെണിയില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെത്തിയ കടുവ വളര്‍ത്തുനായയെ കൊന്നിരുന്നു.കടുവയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ബത്തേരിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. കടുവയെ പിടികൂടിയതിന് പിന്നാലെ വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.കടുവയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വനംവകുപ്പ് കൂടുകള്‍ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തത്.