Sunday, May 5, 2024
keralaLocal News

വിഴിക്കിത്തോട് പി.വൈ.എം.എ ലൈബ്രറി സമ്മേളനഹാള്‍ നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പളളി ബ്‌ളോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം വിഴിക്കിത്തോട് പി.വൈ.എം.എ ലൈബ്രറിയ്ക്കു വേണ്ടി പതിനൊന്നു ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സമ്മേളന ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ആഗസ്തി നിര്‍വ്വഹിച്ചു.ലൈബ്രറി പ്രസിഡന്റ് കെ.കെ.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.സാബു.കെ.ബി.ഷാജി.എം.എസ്., എം.ആര്‍.വിജയകുമാര്‍,വി.ആ ര്‍.രാജേന്ദ്രന്‍, സി.എന്‍.കുട്ടന്‍പിളള, കെ.ആര്‍.സുബാഷ്.,നിഖുല്‍ രോഹിത്,.എന്നിവര്‍ പ്രസംഗിച്ചു.