Sunday, May 12, 2024
keralaNews

മരിച്ചുകിട്ടിയാല്‍ മതിയെന്ന അവസ്ഥയാണിപ്പോള്‍; തങ്ങളുടെ കുടുംബം തകര്‍ക്കാനാണ്  ശ്രമം നടക്കുന്നതെന്നത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ.

ഭര്‍ത്താവിന്റെ അസുഖം മാറിത്തുടങ്ങിയപ്പോഴാണ് പുതിയ പ്രശ്‌നങ്ങള്‍ വന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി.തങ്ങളുടെ കുടുംബം തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും വിനോദിനി ബാലകൃഷ്ണന്‍ ആരോപിച്ചു.സ്വകാര്യ മാദ്ധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.മരിച്ചുകിട്ടിയാല്‍ മതിയെന്ന അവസ്ഥയാണിപ്പോള്‍.എല്ലാവരും കൂടി ഒരു മനുഷ്യനെയിട്ട് കൊല്ലുകയാണ്,എന്തു തെറ്റാണ് അയാള്‍ ചെയ്തത്.എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയ്ക്കിടെ തന്റെ മരുമകള്‍ക്ക് ഒരുപാട് യാതനകള്‍ സഹിക്കേണ്ടി വന്നുവെന്നും വിനോദിനി ആരോപിച്ചു.

അതേ സമയം ബിനീഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ച തെളിവുകള്‍ ഇഡി തന്നെ കൊണ്ടുവന്നതാണെന്നും തങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് നേരത്തെ തന്നെ നശിപ്പിച്ച് കളഞ്ഞേനെയെന്നുമുള്ള ബിനീഷിന്റെ ഭാര്യമാതാവിന്റെ പ്രസ്താവന വീണ്ടും കേസില്‍ വിവാദമുണ്ടാക്കിയിരിക്കുകയാണ്.ഇതില്‍ നിന്ന് തന്നെ മറ്റ് തെളിവുകള്‍ ഇവര്‍ നശിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.