Monday, April 29, 2024
Local NewsNews

എരുമേലി ചന്ദനക്കുട ഘോഷയാത്ര പത്തിന് 

സൗഹൃദ സംഗമം  വൈകിട്ട് അഞ്ചിന് 
എരുമേലി: ഹിന്ദു – മുസ്ലീം ഐക്യത്തിന്റെ സന്ദേശം നൽകി അയ്യപ്പനും – വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വിശ്വാസം കൈമാറുന്ന എരുമേലി  ചന്ദനക്കുട ഘോഷയാത്ര നാളെ (10/01/21 തിങ്കൾ) നടക്കുമെന്ന് ജമാത്ത് ഭാരവാഹികൾ  പത്രസമ്മേളനത്തിൽ പറഞ്ഞു. ചന്ദനക്കുട ആഘോഷത്തിന് മുന്നോടിയായി മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ വൈകിട്ട് അഞ്ചിന് അമ്പലപ്പുഴ പേട്ട
സംഘവും  മഹല്ലാ മുസ്ലിം ജമാത്ത് പ്രതിനിധ്യകളുമായുള്ള സൗഹൃദ സംഗമം നടക്കും. സൗഹൃദ സംഗമം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  ഉദ്ഘാടനം ചെയ്യും . ജമാത്ത് പ്രസിഡന്റ്  പി.എ. ഇർഷാദ്  അദ്ധ്യക്ഷൻ വഹിക്കും.
ട്രഷറർ സി യു അബ്ദ്ദുൾ കരീം സ്വാഗതം പറയും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ് കുട്ടി, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ജി ബൈജു , അമ്പലപ്പുഴസംഘം സമൂഹ പെരിയോൻ ഗോപാലകൃഷ്ണപിള്ള               എന്നിവർ പങ്കെടുക്കും. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ  ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിക്കും.  ചടങ്ങിൽ പത്തനംതിട്ട എം പി ആന്റോ ആന്റണി,  അഡ്വ.  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ,  കെ. ജെ. തോമസ് മുൻ. എം എൽ എ , പി. കെ. വിജയകുമാർ(മെമ്പർ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ),  കെ. അനന്തഗോപൻ (പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്),  ശ്രീമൂലം തിരുനാൾ പി. ജി. ശശികുമാർ വർമ്മ (പ്രസിഡന്റ് പന്തളം കൊട്ടാരം ട്രസ്റ്റ് & രാജപ്രതിനിധി),
ഡോ. പി.കെ. ജയശ്രീ ഐ എ എസ്  (ജില്ലാ കളക്ടർ),  ഡി. ശില്പ ഐ പി എസ്  (ജില്ലാ പോലീസ് ചീഫ്), ഫാ. വർഗ്ഗീസ് പുതുപ്പറമ്പിൽ (വികാരി, അസംപ്ഷൻ ഫെറോനാ ചർച്ച്, എരുമേലി),  തങ്കമ്മ ജോർജ്ജുകുട്ടി (പ്രസിഡന്റ്, എരുമേലി പഞ്ചായത്ത് ) ,  ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സുഭേഷ് സുധാകരൻ , ജൂബി അഷറഫ്,  നാസർ പനച്ചി, വി. ഐ. അജി, പി. എ. ഷാനവാസ് , ജെസ്ന നജീബ് ,  സഖറിയ ഡൊമിനിക്  (പ്രസിഡന്റ്, എരുമേലി സർവ്വീസ് സഹകരണ സംഘം), റ്റി. എസ്. അശോക് കുമാർ (പ്രസിഡന്റ്, എൻ.എസ്.എസ്. കരയോഗം എരുമേലി),  ബിജി കല്ല്യാണി (പ്രസിഡന്റ്   എസ്.എൻ.ഡി.പി. എരുമേലി ശാഖ),എ. സി. അനിൽ (സെക്രട്ടറി, കെ.പി.എം.എസ്., കാഞ്ഞിരപ്പള്ളി യൂണിയൻ),  അനിയൻ എരുമേലി (പ്രസിഡന്റ് അയ്യപ്പസേവാ സംഘം)എസ്. മനോജ് (സംസ്ഥാന സെക്രട്ടറി, അയ്യപ്പസേവാ സമാജം), വി പി  വിജയൻപിള്ള (പ്രസിഡന്റ്, കേരള വെള്ളാള മഹാസഭ എരുമേലി ), ഹരിദാസ് നീലകണ്ഠൻ(പ്രസിഡന്റ് അഖിലകേരള വിശ്വകർമ്മ മഹാസഭ), മുജീബ് റഹ്മാൻ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, എരുമേലി യൂണിറ്റ്),  പി. ആർ. ഹരികുമാർ (സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി, എരുമേലി യൂണിറ്റ്)എന്നിവരും പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് പി എ  ഇർഷാദ്, സെക്രട്ടറി സി എ എം കരീം, ട്രഷർ സി യു അബ്ദുൽ കരീം , വൈസ് പ്രസിഡന്റ് വി. പി അബ്ദുൽ കരീം, ജോ.സെക്രട്ടറി  നിസാർ പ്ലാമൂട്ടിൽ,മറ്റ് അംഗങ്ങളായ അൻസാരി പടിക്കൽ, എം ഇ ഫൈസൽ, ഷിബാഹ് പുതുപ്പറമ്പിൽ , അജ്മൽ അഷറഫ്  വിലങ്ങു പാറ, നാസർ പനച്ചി,  സലിം  കണ്ണങ്കര എന്നിവർ പങ്കെടുത്തു.ചന്ദനക്കുട ഘോഷയാത്ര ഉദ്ഘാടനത്തിനുശേഷം ആരംഭിക്കുന്ന

ഘോഷ യാത്രക്ക്  വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും .
ചരള –             8 മണി
ചരള പള്ളി  – 8.15
പ്രൈവറ്റ് ബസ് സ്റ്റാൻഡ് – 9.15
കൊച്ചമ്പലം – 10.15
പേട്ട കവല – 10.45
വലിയ അമ്പലം – 11.15
ചെമ്പാ തങ്ക സ്റ്റേഡിയം – 11.30
പോലീസ് സ്റ്റേഷൻ – 11.45
കെ എസ് ആർ ടി സി -12 മണി
ടിബി റോഡ് മാർക്കറ്റ് ജംഗ്ഷൻ – 12.15
സെന്റ് തോമസ് സ്കൂൾ   – 12.30
വിലങ്ങു പാറ – 12.45
തിരികെ പള്ളിയങ്കണത്തിൽ – 1 മണി.
എന്നിങ്ങനെയാണ് ഈ വർഷത്തെ ചന്ദനക്കുട ഘോഷയാത്രയുടെ സമയം ക്രമീകരിച്ചിരിക്കുന്നത് .