Sunday, April 28, 2024
keralaLocal NewsNews

എരുമേലി അമ്പലത്തില്‍ അയ്യപ്പന് നായാട്ട് വിളിക്കാന്‍ ഇനി അയ്യപ്പന്‍കുട്ടി ഉണ്ടാകില്ല.

എരുമേലി അമ്പലത്തിലെ തിരുവുത്സത്തിന്റെ ഭാഗമായുള്ള അയ്യപ്പസ്വാമിയുടെ നായാട്ട് വിളിക്കാന്‍ ഇനി അയ്യപ്പന്‍കുട്ടി ഉണ്ടാകില്ല.അയ്യപ്പഭക്തനും എരുമേലി തെക്കേപെരുംഞ്ചേരില്‍ (സുജാ ഭവന്‍) അയ്യപ്പന്‍കുട്ടിയാണ് (72) ഇന്ന് വിട്ടുപിരിഞ്ഞത്.ക്യാന്‍സര്‍ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.കഴിഞ്ഞ 38 വര്‍ഷമായി എരുമേലി അമ്പലത്തിലെ തിരുവുത്സത്തിന്റെ ഭാഗമായുള്ള അയ്യപ്പസ്വാമിയുടെ നായാട്ട് വിളിക്കാന്‍ അയ്യപ്പന്‍കുട്ടിയ്ക്കായിരുന്നു നിയോഗം.കഴിഞ്ഞ വര്‍ഷത്തെ തിരുവുത്സത്തിന് അസുഖ ബാധിതനായിട്ടു കൂടി നായാട്ടു വിളിക്കാന്‍ എത്തിയതെന്നും എല്ലാവരും
ഓര്‍ക്കുന്നു.ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ കഴിഞ്ഞ ഉത്സവത്തിന് ക്ഷേത്രാങ്കണത്തില്‍ നിന്നും പള്ളിവേട്ടക്കായി പുറപ്പെടുമ്പോള്‍
പള്ളിക്കുറുപ്പായി വേഷമണിഞ്ഞ എരുമേലി സ്വദേശിയും ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായ മഠത്തില്‍പറമ്പില്‍ പി.എന്‍ പ്രശാന്തിനൊപ്പം , ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ആര്‍ രജീവ്, അസി.കമ്മീഷണര്‍ ഒ. ജി ബിജു എന്നിവര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ച അയ്യപ്പന്‍കുട്ടി തന്റെ അസുഖങ്ങളെല്ലാം മറന്ന് നായാട്ട് വിളിക്കാന്‍ സന്നദ്ധനായി എത്തുകയായിരുന്നു.

നായാട്ട് വിളിയില്‍ ഇടക്കിടെ ശബ്ദം ഇടറിയെങ്കിലും തന്റെ ഉറ്റമിത്രങ്ങളായ അനിയന്‍ എരുമേലിയും,മണി ചേട്ടനും,അയ്യപ്പന്‍ കുട്ടി ചേട്ടന്റെ മക്കളായ അനൂപും,അഭിമന്യുവും ചേര്‍ന്നാണ് നായാട്ട് വിളി ചടങ്ങ് പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഭാര്യ സുജാതയും മറ്റ് ബന്ധുക്കളും ചടങ്ങില്‍ എത്തിയിരുന്നു.എന്നാല്‍ അയ്യപ്പ സ്വാമിയുടെ നായാട്ട് വിളിക്കിടെയിലും ഇടറിയ ശബ്ദം വക വയ്ക്കാതെ ശരണം വിളിച്ച നിമിഷവും മറക്കാനാവില്ല. ഒട്ടേറെ സുഹൃദ് ബന്ധങ്ങള്‍ ബാക്കി വച്ചാണ് അയ്യപ്പന്‍ കുട്ടിചേട്ടന്‍ വിടവാങ്ങിയത്.