Saturday, May 4, 2024
keralaNewsObituary

ചാവക്കാട്ട് ലോറിയും വാനും കൂട്ടിയിടിച്ച് 2 മരണം

ചേറ്റുവ പാലത്തില്‍ കണ്ടെയ്‌നര്‍ ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് വാനിന്റെ ഡ്രൈവറും സുഹൃത്തും മരിച്ചു. പാലക്കാട് മേലേപട്ടാമ്പി കുഞ്ഞുമുഹമ്മദിന്റെ മകന്‍ കൊളമ്പില്‍ വീട്ടില്‍ മുഹമ്മദാലി( കുഞ്ഞുമണി49), പട്ടാമ്പി ഓങ്ങല്ലൂര്‍ കുണ്ടൂര്‍ക്കര കൊപ്പത്ത് പാറമേല്‍ ബാവയുടെ മകന്‍ കെ.പി.ഉസ്മാന്‍(60) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 3നാണ് സംഭവം. പഴയ ടയറുകളും കയറ്റി ചാവക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു പിക്കപ് വാന്‍. പൊലീസും നാട്ടുകാരും ചേര്‍ന്ന് വാന്‍ വെട്ടി പൊളിച്ച് ഇരുവരെയും പുറത്തെടുത്തത് ചേറ്റുവയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചാവക്കാട് എസ്എച്ച്ഒ കെ.പി.ജയപ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. മുഹമ്മദാലിയുടെ മാതാവ്: ഖദീജ,ഭാര്യ : റഹിയാനത്ത് ,മക്കള്‍ : മുഹമ്മദ് മുസ്തഫ,മുഫീദ്,മസിയ. ഉസ്മാനിന്റെ ഭാര്യ:സീനത്ത്, മക്കള്‍: കമറു, ശബ്‌ന, ജംഷി, യാസിര്‍, മുഹമ്മദ് ഫൈസല്‍.