Sunday, May 5, 2024
Local NewsNews

കാളകെട്ടി ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ല:  ഇഴ ജന്തുവിന്റെ കടിയേറ്റ അയ്യപ്പഭക്തന്‍ മെഡിക്കല്‍ കോളേജില്‍

എരുമേലി: കാളകെട്ടി ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ല. കാനന പാതയില്‍ ഇഴ ജന്തുവിന്റെ കടിയേറ്റ അയ്യപ്പ ഭക്തനെ ചികില്‍സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇഴ ജന്തുവിന്റെ കടിയേറ്റ തിരുവനന്തപുരം കരുനാഗപ്പള്ളി സ്വദേശിയായ അനൂപ് (24) അയ്യപ്പ ഭക്തനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കാളകെട്ടി വഴിയുള്ള യാത്രയിലാണ് അയ്യപ്പ ഭക്തന് കടിയേറ്റത്. ഉടനെ കാളകെട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ എരുമേലിയിലേക്കും. പിന്നീട് തുടര്‍ ചികില്‍സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു.ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പരമ്പരാഗത കാനനപാതയിലെ പ്രധാനപ്പെട്ട കേന്ദ്രമായ കാളകെട്ടിയില്‍ ഡോക്ടറുടെ സേവന മടക്കം ആശുപത്രിയുടെ പ്രവര്‍ത്തനം ലഭ്യമാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഈ മണ്ഡല കാലം വരെ ഉണ്ടായിട്ടില്ലന്നും നാട്ടുകാര്‍ പറഞ്ഞു.

കാളകെട്ടി ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഡോക്ടറുടെ സേവനം ലഭ്യമാകാതിരുന്നതെന്നും പറയുന്നു.എന്നാല്‍ സംഭവത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് അമല്‍ മഹേശ്വര്‍ ഇടപെട്ട് കാളകെട്ടിയില്‍ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ്.