Thursday, May 2, 2024
keralaNewspolitics

പാലക്കാട് ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരുടേതാണ് പരാതി

പാലക്കാട് : ഭര്‍ത്താവിന് ചികിത്സ തേടിയെത്തിയ എംഎല്‍എ ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍മാരുടെ പരാതി. കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിക്കെതിരെ പാലക്കാട് ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പരാതി നല്‍കിയത്. ഇന്നലെ ക്യാഷ്യാലിറ്റിയില്‍ ഭര്‍ത്താവിന്റെ ചികിത്സക്ക് വേണ്ടിയെത്തിയ വേളയിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. പനിക്ക് ചികിത്സ തേടിയാണ് എംഎല്‍എ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎല്‍എ കയര്‍ത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. എന്നാല്‍ താന്‍ ഡോക്ടര്‍മാരെ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോങ്ങാട് എംഎല്‍എയുടെ പ്രതികരണം.
ഡോക്ടര്‍മാരോട് മോശമായി പെരുമാറിയിട്ടില്ല. അത്യാഹിത വിഭാഗത്തിലായാലും എല്ലാവരോടും ഒരുപോലെ പെരുമാറണമെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. ഡിഎംഒയോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. ആരെയും ദുഖിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്നും എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു.