Monday, April 29, 2024
Local NewsNews

എരുമേലിയില്‍  പൂര്‍വ്വ – പ്രഥമ അധ്യാപകരെ ആദരിക്കും

എരുമേലി: ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി എരുമേലി ദേവസ്വം ബോര്‍ഡ് ഹൈ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന പ്രഥമ ഗുരുക്കന്മാരെ ആദരിക്കുന്നു. ഗുരു സവിധേ എന്ന നാമധേയത്തില്‍  നാളെ ( 04/09/ 2023 തിങ്കള്‍)  നടപ്പിലാക്കുന്ന അധ്യാപക ദിനാഘോഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഉല്‍ഘാടനം ചെയ്യും.                                                                                                    1951 ല്‍ ആരംഭിച്ച ഏറ്റവും പുരാതനമായ സ്‌കൂളില്‍ അധ്യാപക ദിനത്തോടനുബന്ധിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ അഭ്യസിച്ചുകൊടുത്ത അധ്യാപകരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളിനെ നയിച്ചിരുന്ന മുന്‍കാല അധ്യാപകരെ പി. ടി.എ ആദരിക്കുന്നത്് . പി. ടി. എ പ്രസിഡന്റ് പി. എന്‍. കണ്ണപ്പന്‍ അധ്യക്ഷത വഹിക്കുന്നതും ജനപ്രധിനിധികളായ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. എസ്. കൃഷ്ണകുമാര്‍ , ജൂബി അഷ്റഫ് , ഗ്രാമപഞ്ചായത് അംഗവും സ്‌കൂള്‍ വികസനസമിതി ചെയര്‍മാനുമായ നാസ്സര്‍ പനച്ചി , ഗ്രാമപഞ്ചായത് അംഗം സെയ്ത് മുഹമ്മദ് തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കും.