Thursday, May 16, 2024
keralaNewspolitics

ഉപതെരഞ്ഞെടുപ്പ് : പുതുപ്പള്ളി മണ്ഡലത്തില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ സെപ്റ്റംബര്‍ മൂന്ന് വൈകിട്ട് ആറുമണിമുതല്‍ സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് ആറുമണിവരെയുള്ള 48 മണിക്കൂറില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ വി. വിഗ്നേശ്വരി ഉത്തരവായി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു സംബന്ധമായി ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നത് വിലക്കിക്കൊണ്ടാണ് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം വിലക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് നടപ്പാക്കുന്നതിനു മാത്രമായിരിക്കും നിരോധനാജ്ഞ ബാധകമാവുക എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.